ശാപമോക്ഷമില്ലാതെ രണ്ട് ഇടറോഡുകൾ
1601263
Monday, October 20, 2025 5:21 AM IST
കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 2020 ൽ പൊളിച്ച പൂളപ്പാറ- പൂളവള്ളി റോഡിന്റെയും, വലിയകൊല്ലി റോഡിന്റെയും നിർമാണം പൂർത്തിയാകാത്ത നിലയിൽ.
തുടക്കഭാഗത്ത് ഇന്റർലോക്കുകൾ പാകുകയോ ടാറിംഗ് ചെയ്ത് ഉയരം കൂട്ടി പുതിയ റോഡിനോട് ചേർക്കുകയോ ചെയ്തിട്ടില്ല.
ബാക്കി എല്ലാ പോക്കറ്റ് റോഡുകളിലും കരാർ കമ്പനി ഇന്റർലോക്ക് പാകുകയും പ്രധാന റോഡുകൾ ടാർ ചെയ്തിട്ടുമുണ്ട്. എന്നാൽ ഈ രണ്ടു വഴികൾ കുഴികളായി നിലനിൽക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിനാണ് ഈ ദുർഗതി. എത്രയും പെട്ടെന്ന് റോഡ് പുനർ നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.