പെരുമഴ: ചെമ്പുകടവില്‍ നാശനഷ്ടം
1601589
Tuesday, October 21, 2025 7:03 AM IST
കോടഞ്ചേരി: ചെമ്പുകടവില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ അതിശക്തമായ പെരുമഴയില്‍ കനത്ത നാശനഷ്ടം. കോഴിക്കോടന്ചാല് തോടിന്റെ കെട്ട് ഇടിഞ്ഞ് ചീടികുഴി സുരേന്ദ്രന്റെ വീട് അപകടാവസ്ഥയിലായി. കുന്നുമ്മല്‍ മജീദിന്റെ വീടിന്റെ പുറകുവശത്തെ മണ്‍തിട്ട ഇടിഞ്ഞു. അഞ്ചാം വാര്‍ഡ് മീന്മുട്ടി ഭാഗത്ത് താമസിക്കുന്ന നരിക്കുംചാലില് സുനില്‍ കുമാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു.