കല്ലാനോട്-തുരുത്തിമുക്ക് റോഡില്‍ യാത്ര ക്ലേശകരം
1601717
Wednesday, October 22, 2025 5:11 AM IST
കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുതകുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട കല്ലാനോട്-തുരുത്തിമുക്ക് റോഡിന്റെ ടാറിംഗ് തകര്‍ന്ന് യാത്ര ദുസഹമായി.
റോഡില്‍ നിരവധി ഇടങ്ങളില്‍ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തമായി മാറിയിട്ടുണ്ട്. തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് എത്താൻ അനുദിനം വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്.
റോഡിന് ഓവുചാലുകള്‍ നിര്‍മിക്കാത്തതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ടാറിംഗ് തകരാന്‍ കാരണം. വീതികുറഞ്ഞ റോഡിന്റെ ഒരു ഭാഗം റിസര്‍വോയറാണ്.
എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രധാന്‍മന്ത്രി ഗ്രാമീണ സഡക് യോജന മുഖേന ജില്ലാ പഞ്ചായത്ത് അടുത്ത കാലത്ത് പ്രവൃത്തി നടത്തിയ റോഡാണിത്. റോഡിന്റെ വീതി കൂട്ടി നവീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.