മാലിന്യം വലിച്ചെറിയല്‍: അഞ്ചുമാസംകൊണ്ട് ഈടാക്കിയ പിഴ 8.55 കോടി രൂപ
1601584
Tuesday, October 21, 2025 6:54 AM IST
കോഴിക്കോട്: കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ പൊതുയിടത്തില്‍ മാലിന്യം വലിച്ചെറിഞ്ഞതിന്റെ പിഴയായി വകുപ്പ് ഈടാക്കിയത് 8.55 കോടി രൂപയാണെന്ന് കോഴിക്കോട് ബീച്ച് വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ദേശീയ നഗര ഉപജീവന ദൗത്യം, ദേശീയ ആരോഗ്യ ഉപജീവന ദൗത്യം എന്നീ പദ്ധതികളുമായി സംയോജിപ്പിച്ചാണ് കോര്പറേഷന് ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് സ്ഥാപിച്ചത്. 3.44 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഫുഡ് സ്ട്രീറ്റില്‍ 90 കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്.
ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, പി. ദിവാകരന്, ഡോ. എസ്. ജയശ്രീ, പി.സി. രാജന്, കൃഷ്ണകുമാരി, പി.കെ. നാസര്‍, സി. രേഖ, വാര്‍ഡ് കൗണ്‍സിലര്‍മാരായ മോയിന്‍കുട്ടി, റെനീഷ്, എം.എസ്. തുഷാര, സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.