ബാലവേദി ഉദ്ഘാടനം ചെയ്തു
1601587
Tuesday, October 21, 2025 7:03 AM IST
കൂരാച്ചുണ്ട്: കല്ലാനോട് ഇരുപത്തെട്ടാംമൈല്‍ ധനശില്പി സ്വയം സഹായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലവേദിയുടെ ഉദ്ഘാടനം കൂരാച്ചുണ്ട് സബ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സൂരജ് നിര്‍വഹിച്ചു.
സുനില്‍ ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് സജി എം. നരിക്കുഴി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ജെ. ബാവോസ് മാത്യു, പഞ്ചായത്തംഗം അരുണ്‍ ജോസ്, അബ്രഹാം കടുകമ്മാക്കല്‍, പി.എം. ഷനീഷ്, കെ.വി. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.