കാട്ടുപന്നി കപ്പ കൃഷി നശിപ്പിച്ചു
1601262
Monday, October 20, 2025 5:21 AM IST
കൂരാച്ചുണ്ട്: കാട്ടുപന്നി കപ്പ കൃഷി നശിപ്പിച്ചു. കാളങ്ങാലി നാലു സെന്റ് കോളനിക്ക് സമീപം താമസിക്കുന്ന കർഷകൻ കൂരാപ്പള്ളിൽ ഷാജുവിന്റെ കപ്പ കൃഷിയാണ് കാട്ടുപന്നികൾ തകർത്തത്. 500 ഓളം ചുവട് കപ്പ നട്ടുപരിപാലിച്ചു വന്നതാണ്.
പല ദിവസങ്ങളായി കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം തടയാൻ അധികൃതർ തയാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
സന്ധ്യാ സമയമായാൽ കാട്ടുപന്നികളെ ഭയന്ന് യാത്രചെയ്യാൻ പോലും ഭയപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു.