മേളകളില്‍ മികച്ച നേട്ടവുമായി മേരിഗിരി ഹൈസ്കൂള്‍
1601725
Wednesday, October 22, 2025 5:11 AM IST
മരഞ്ചാട്ടി: കാരശേരി പഞ്ചായത്ത് മേളയില്‍ നടന്ന വടംവലി മത്സരത്തിലും മുക്കം സബ്ജില്ല കായികമേളയിലും ഒന്നാം സ്ഥാനം നേടിയ മേരിഗിരി ഹൈസ്കൂളിലെ കുട്ടികള്‍ കോഴിക്കോട് റവന്യു ജില്ലാ കായികമേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിജയികളെ അനുമോദിച്ചു.
2003ലെ എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ പ്രസിഡന്റ് സുബിന് വെള്ളപ്ലാക്കല്‍, സെക്രട്ടറി മനോജ് മാത്യു, ഖജാന്‍ജി പി.എസ്. അഖില്‍ എന്നിവര്‍ അടങ്ങിയ ടീം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്കൂള്‍ പ്രധാനാധ്യാപിക സീന റോസ്, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് നരിവേലിലിന്റെ മാര്‍ഗനിര്‍ദേശവും നേതൃത്വവുമാണ് കുട്ടികളെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് പൂര്‍വ വിദ്യാര്‍ഥികള്‍ പറഞ്ഞു.