ട്രെയിനിൽ നിന്നെറിഞ്ഞ കുപ്പി കൊണ്ട് വിദ്യാർഥിക്ക് പരിക്ക്
1601265
Monday, October 20, 2025 5:21 AM IST
കൊയിലാണ്ടി: ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ കുപ്പി മുഖത്ത് കൊണ്ട് വിദ്യാർഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് അടിയോടി വീട്ടിൽ ആദിത്യൻ (18) നാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിൽ നിന്നും ആരോ കുപ്പി വലിച്ചെറിയുകയായിരുന്നു. വിദ്യാർഥിയുടെ രണ്ടു പല്ലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. റെയിൽവെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.