താമരശേരി താലൂക്ക് ആശുപത്രിയില്‍ കെഎസ് യു പ്രതിഷേധം
1601590
Tuesday, October 21, 2025 7:03 AM IST
താമരശ്ശേരി: കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയ(9) മരിക്കാനിടയാക്കിയത് താമരശേരി ഗവ.താലൂക്ക് ആശുപത്രിയിലെ ചികിത്സപ്പിഴവാണെന്ന് ആരോപിച്ച് കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം.
ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരെ കാഷ്വാലിറ്റിക്ക് മുന്‍വശത്ത് താമരശേരി പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആശുപത്രി കെട്ടിടത്തിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, വൈസ് പ്രസിഡന്റ് എം.പി. രാഗിന്, അഷ്കര്‍ അറക്കല്‍, ഫിലിപ്പ് ജോണ്‍, ടി.ടി. അഭിനന്ദ്, കെ.കെ. റിഷാം എന്നിവരാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.