മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1601264
Monday, October 20, 2025 5:21 AM IST
കോടഞ്ചേരി: പറപ്പറ്റ പാലത്തിനു സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
പഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുതൽ മുടക്കിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, പഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റു കാലായിൽ, ചിന്ന അശോകൻ, മുൻ മെമ്പർ ജോബി ഇലന്തൂർ, സണ്ണി രാമറ്റത്തിൽ, കാഞ്ചന ഷാജി, ബോബി വെട്ടിക്കുഴി എന്നിവർ സംബന്ധിച്ചു.