പതിയില്‍ കപ്പേളയില്‍ തിരുനാള്‍ തുടങ്ങി
1601592
Tuesday, October 21, 2025 7:03 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയുടെ കുരിശുപള്ളിയായ പതിയില്‍ കപ്പേളയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ കൊടിയേറ്റി.
തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് പതിയില്‍ സിഎംഐ കാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മൈക്കിള്‍ നീലംപറമ്പില്‍ സഹകാര്‍മികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന -ഫാ. ജോസ് പെണ്ണാപറമ്പില്‍ കാര്‍മികനാകും.