ബസ് ബ്രേക്കിട്ടു; യാത്രക്കാരിക്ക് പരിക്ക്
1601593
Tuesday, October 21, 2025 7:03 AM IST
താമരശേരി: കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ബസിനകത്തു തെറിച്ചു വീണതിനെതുടര്‍ന്ന് യാത്രക്കാരിക്ക് പരിക്ക്. യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു.
താമരശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ വച്ചാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഈ ബസിനെ കുന്നമംഗലം മുതല്‍ സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിച്ചിരുന്നതായി യാത്രക്കാര്‍ പറയുന്നു.
താമരശേരിയിലെത്തിയപ്പോള് അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടത്. ഇതോടെ യാത്രക്കാരി സൗമിനി (75) ആണ് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. യാത്രക്കാരിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.