ബസ് യാത്രക്കിടെ അതിക്രമം; കണ്ടക്ടർ റിമാൻഡിൽ
1573384
Sunday, July 6, 2025 5:30 AM IST
പേരാമ്പ്ര: ബസ് യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സ്വകാര്യ ബസിലെ കണ്ടക്ടർ അറസ്റ്റിൽ. മാപ്പറ്റക്കുനി റൗഫ് (38) ആണ് പോലീസ് പിടിയിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ ജൂൺ പത്തിനായിരുന്നു സംഭവം.
കേസിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം പേരാമ്പ്രയിലെത്തിയപ്പോഴാണ് ഇൻസ്പെക്ടർ പി. ജംഷീദിന്റെ നിർദ്ദേശപ്രകാരം എസ്ഐ പി.സി. ഷാജി, എസ്സിപിഒ സി.എം. സുനിൽകുമാർ എന്നിവർ ചേർന്ന് പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.