താ​മ​ര​ശേ​രി: ക​ണ്ണ​പ്പ​ൻ​കു​ണ്ട് - മൈ​ല​ള്ളാം​പാ​റ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ തു​ട​ങ്ങു​ന്ന സം​രം​ഭ​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി വേ​ണ്ടെ​ന്നി​രി​ക്കെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ സി​പി​എം ന​ട​ത്തി​യ സ​മ​രം പ്ര​ഹ​സ​ന​മാ​ണെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ അ​ല്ല വ്യ​വ​സാ​യ ഓ​ഫീ​സി​നു മു​ൻ​പി​ലാ​ണ് സി​പി​എം സ​മ​ര പ്ര​ഹ​സ​നം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ഒ​രി​ക്ക​ലും എ​തി​ര​ല്ലെ​ന്നും വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​ണ്ണ​പ്പ​ൻ​കു​ണ്ട് അ​ങ്ങാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​സ് പ​റ​ഞ്ഞു.

വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യി​ഷ​ക്കു​ട്ടി സു​ൽ​ത്താ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു ഐ​സ​ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ത​ങ്ക​ച്ച​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​സ്. നൗ​ഷാ​ദ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഐ.​പി. രാ​ജ​ൻ, ജോ​ഷി ച​ന്ദ്ര​ൻ​കു​ന്നേ​ൽ, രാ​ജ​ൻ നെ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.