കിടപ്പു രോഗികൾക്ക് ആശ്വാസവുമായി കൊടിയത്തൂർ പഞ്ചായത്ത്
1564972
Thursday, June 5, 2025 5:36 AM IST
മുക്കം: കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി സൗജന്യ ചികിത്സ നൽകുന്ന, മാതൃക പദ്ധതിക്ക് തുടക്കമിട്ട് കൊടിയത്തൂർ പഞ്ചായത്ത്. ഫാമിലി മെഡിസിൻ, ഫിസിയോതെറാപ്പി, ദന്തപരിചരണം, ജീവിത ശൈലി രോഗം തുടങ്ങിയവക്ക് ഡോക്ടർമാരുടെ ഉൾപ്പെടെ സേവനം സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കിടപ്പു രോഗികൾ ഉള്ള കുടുംബങ്ങളിൽ പലപ്പോഴും യഥാസമയം ചികിത്സ ലഭിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
കൊടിയത്തൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കെഎംസിടി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി. ഷംലൂലത്ത്, എം.ടി റിയാസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ആരതി, ഡോ. മായ, കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അസിസ്റ്റന്റ് ഡയറക്ടർ ഷാഹിൽ മൊയ്തു, ഡോ. ജേക്കബ് ജോർജ്, ഡോ. അബ്ദുള്ള, കൊടിയത്തൂർ പാലിയേറ്റീവ് ചെയർമാൻ എം. അബ്ദുറഹിമാൻ, പി.എം നാസർ, സി.ടി. സലീജ തുടങ്ങിയവർ പ്രസംഗിച്ചു