കക്കയം ഡാം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1564966
Thursday, June 5, 2025 5:36 AM IST
കൂരാച്ചുണ്ട്: ശക്തമായ മഴയും കാറ്റിനെയും തുടർന്ന് കക്കയം ഡാം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇതേ തുടർന്ന് ഡാം മേഖലയിൽ ഉണ്ടായിരുന്ന നിരവധി ജീവനക്കാർ ഇതുവഴി കടന്നു പോകാൻ കഴിയാതെയായി.
പിന്നീട് കക്കയം ഹൈഡൽ ടൂറിസം ജീവനക്കാർ, വനം വകുപ്പ് ജീവനക്കാർ, കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.