സ്കൂട്ടറില്‍ നിന്നു പണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍
1536656
Wednesday, March 26, 2025 6:16 AM IST
കോഴിക്കോട്: കുന്ദമംഗലം ചേരിച്ചാലില് സ്കൂട്ടറിന്റെ സീറ്റിനടിയില്‍നിന്നും പണം മോഷ്ടിച്ച നരിക്കുനി സ്വദേശി വെള്ളാരന്കണ്ടി വീട്ടില്‍ ദന്‍ഷിത്ത് (19), മടവൂര്‍ കുരിക്കത്തൂര്‍ അഭിന്‍ (20) എന്നിവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ചേരിഞ്ചാലിലുള്ള എച്ച്ഡി മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുണ്ടിക്കല്‍ താഴം സ്വദേശിയായ ജൂബിലിഷ് കുമാറിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും 18000 രൂപ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുന്ദമംഗലം എസ്ഐ നിധിന്റെ നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.