ലഹരിക്കെതിരേ കാരക്കുറ്റിയില്‍ നാടൊരുമിക്കുന്നു
1536609
Wednesday, March 26, 2025 5:34 AM IST
മുക്കം: ലഹരി മാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ കൊടിയത്തൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാരക്കുറ്റിയില്‍ വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തു.
കൊടിയത്തൂര്‍ പഞ്ചായത്തിന്റെയും കാരക്കുറ്റി ജനകീയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെയെങ്കിലും പങ്കെടുപ്പിച്ച് ഏപ്രില്‍ ആറിന് വൈകുന്നേരം കാരക്കുറ്റിയില്‍ വച്ച് ജനകീയ സദസ് സംഘടിപ്പിക്കും. പോലീസ്, എക്സൈസ് വകുപ്പ് എന്നിവരുമായി സഹകരിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീഷ്, ആശാവര്‍ക്കര്‍ സുനിത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, ക്ലബ് ഭാരവാഹികള്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.