സംരംഭകത്വ പരിശീലനവും വായ്പമേളയും നടത്തി
1600871
Sunday, October 19, 2025 5:24 AM IST
കൂരാച്ചുണ്ട്: പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യംവച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗം വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ സംരംഭകത്വ പരിശീലനവും വായ്പമേളയും സംഘിപ്പിച്ചു. പഞ്ചായത്ത് ഹാളിൽവച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, സ്ഥിരംസമിതി അംഗങ്ങളായ ഡാർളി ഏബ്രഹാം, സിമിലി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, പഞ്ചായത്ത് അംഗം എൻ.ജെ ആന്‍സമ്മ, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ നിഷാന, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
വ്യവസായ വികസന ഓഫീസർ പി. വിപിൻദാസ്, കെഎസ്ബിസിഡിസി ഉദ്യോഗസ്ഥൻ കെ.പി ഗോകുൽദാസ്, കെ. ഷബീബ് എന്നിവർ ക്ലാസുകൾ നയിച്ചു.