കട്ടിപ്പാറ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
1600870
Sunday, October 19, 2025 5:24 AM IST
താമരശേരി: സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചും കട്ടിപ്പാറ പഞ്ചായത്ത് വികസന സദസ്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, പഞ്ചായത്തിനെ വയോജന സൗഹൃദമാക്കുക, കാൻസർ കെയർ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ സദസിൽ ഉയർന്നു. ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്,
പഞ്ചായത്ത് അംഗങ്ങളായ സൈനബ നാസർ, വിഷ്ണു സി. വത്സൻ, അനിത രവീന്ദ്രൻ, സീന സുരേഷ്, വി.പി. സുരജ, പഞ്ചായത്ത് സെക്രട്ടറി എം.പി. നൗഷാദ് അലി, അസി. സെക്രട്ടറി ടി.വി. ശ്രീകുമാർ, റിസോഴ്സ് പേഴ്സൺ രൻജീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.