രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ദളിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുള്ളൂ: പി. രാമഭദ്രൻ
1600869
Sunday, October 19, 2025 5:24 AM IST
പേരാമ്പ്ര: രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും മറ്റ് പാർശ്വവൽകൃത ജനവിഭാഗങ്ങളുടെയും അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു.
കെഡിഎഫ് ജില്ലാ കൺവൻഷൻ പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങളുടെ ഒട്ടേറെ ജീവിത പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം തേടേണ്ടതായിട്ടുണ്ട്. ഇതിന് സാമൂഹ്യ മുന്നേറ്റത്തിലൂടെയുള്ള പ്രവർത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളത്. സാമൂഹ്യ മുന്നേറ്റത്തിലൂടെ രാഷ്ട്രീയ ശാക്തീകരണം എന്ന ആശയം ശക്തിപ്പെട്ടുവരികയാണ്.
എല്ലാ തലങ്ങളിൽ നിന്നും വമ്പിച്ച പിന്തുണയാണിതിന് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. എൻ.എസ്. കുമാർ, അഡ്വ. സി. ഭാസ്കരൻ, കെ.പി. റൂഫാസ്, ശ്രീധരൻ മൂടാടി, ദാമോദരൻ കോഴഞ്ചേരി, എം.പി. ബാബു, പി.സി. തങ്കമ്മ, സി.കെ. മണി എന്നിവർ പ്രസംഗിച്ചു.