കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി.

കേ​സി​ല്‍ കോ​ട​തി​യി​ല്‍ നി​ന്നും ജാ​മ്യം​നേ​ടി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന മ​ക്ക​ട ക​ക്ക​ട​വ​ത്ത് റോ​ഡി​ല്‍ പു​ളി​യു​ള്ള​തി​ല്‍ താ​ഴ​ത്ത് ജ​നാ​ര്‍​ദ​ന​ന്‍ എ​ന്ന​യാ​ളെ​യാ​ണ് എ​ല​ത്തൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ച് വ​ര്‍​ഷം മു​മ്പ് 12 വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ ജാ​മ്യം എ​ടു​ത്ത​ശേ​ഷം വി​ന​യ​ച​ന്ദ്ര​ന്‍ എ​ന്ന പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

എ​ല​ത്തൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഊ​ട്ടി കോ​ത്ത​ഗി​രി ഡാ​നിം​ഗ്ട​ണ്‍ എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ജ​നാ​ര്‍​ദ​ന​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​സ്‌​ഐ ഹ​രീ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രൂ​പേ​ഷ്, പ്ര​ശാ​ന്ത്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.