ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് കർഷകമിത്രം അവാർഡ്
1535646
Sunday, March 23, 2025 5:29 AM IST
പേരാമ്പ്ര : മനുഷ്യ ജീവന് ഭീഷണി ഉയർത്തി കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ചു കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയെയും അധ്യക്ഷൻ കെ.സുനിലിനെയും കേരള പ്രൊഫഷണൽ ഫ്രണ്ട് -എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ഇതിന്റെ ഭാഗമായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ കൂനന്താനത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനു പഞ്ചായത്ത് ഓഫീസിലെത്തി കർഷക മിത്രം അവാർഡ് കൈമാറി.
കേരളാ കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി കാപ്പുകാട്ടിൽ, ജോസ് കുട്ടി പുരയിടത്തിൽ, അബ്രഹാം പള്ളിത്താഴത്ത്, പ്രസാദ് ചടയംമുറി എന്നിവരും പഞ്ചായത്ത് മെമ്പർ ബിന്ദു സജിയും സന്നിഹിതരായിരുന്നു.