മുസ്ലിം ലീഗ് നൈറ്റ് അലർട്ട് നടത്തി
1535645
Sunday, March 23, 2025 5:29 AM IST
താമരശേരി: വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അതുവഴി പെരുകുന്ന സാമൂഹ്യ തിന്മകൾക്കുമെതിരേ ജാഗ്രത അറിയിച്ച് അമ്പലക്കണ്ടിയിൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് അലർട്ട് നടത്തി.
നിരവധിയാളുകൾ പങ്കെടുത്ത ലഹരി വിരുദ്ധ റാലി ഇരട്ടക്കുളങ്ങരയിൽ നിന്നും തുടങ്ങി ടൗൺ ചുറ്റി അമ്പലക്കണ്ടിയിൽ സമാപിച്ചു.
തുടർന്ന് നടന്ന ജാഗ്രതാ സംഗമം കൊടുവള്ളി മുസ്ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി എം. നസീഫ് ഉദ്ഘാടനം ചെയ്തു. ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് വി.സി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.