വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
1515034
Monday, February 17, 2025 4:55 AM IST
കൂടരഞ്ഞി: കുളിരാമുട്ടി വോളി ലൗവേഴ്സ് സംഘടിപ്പിച്ച ഒന്നാമത് ഉത്തരകേരള വോളിബോൾ ടൂർണമെന്റിൽ ഒതയമംഗലത്ത് മാർബിൾ സ്പോൺസർ ചെയ്ത ഓമശേരി ടീം ജേതാക്കളായി. ഫൈനലിൽ ആഥിതേയരായ വോളി ലൗവേഴ്സിനെ പരാജയപ്പെടുത്തിയാണ് ഓമശേരി ടീം ജോതാക്കളായത്.
ഉത്തരകേരളത്തിലെ ആറ് പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് കുളിരാമുട്ടി മാർ സ്ലീവാ പള്ളി വികാരി ഫാ. തോമസ് കളപ്പുര ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബോബി ഷിബു വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. മുൻ ഇന്ത്യൻ ഇന്റർനാഷണൽ അൽഫോൻസ അനൂപ് കളിക്കാരെ പരിചയപ്പെട്ടു.