ഇതര സംസ്ഥനക്കാർ റോഡരികിൽ തമ്മിലടിച്ചു
1508287
Saturday, January 25, 2025 4:52 AM IST
നാദാപുരം: കല്ലാച്ചി സംസ്ഥാന പാതക്കരികിൽ എസ്ബിഐക്ക് മുൻ വശത്ത് ബംഗാൾ സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അഞ്ച് പുരുഷൻമാരും ഒരു സ്ത്രിയും ഉൾപെടെയുള്ളവർ തമ്മിൽ തല്ലിയത്.
കല്ലാച്ചി മാർക്കറ്റിലെ ഇറച്ചി കടയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുമായാണ് സംഘർഷം തുടങ്ങിയത്. മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തമ്മിൽ അടിയിൽ കലാശിച്ചത്.
ഒരു ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. സംഘർഷത്തിനിടയിൽ യുവതിക്ക് മർദനമേറ്റു ഇതോടെ റോഡരികിൽ കൂട്ട അടിയായി. പിന്നീട് കച്ചവടക്കാരും നാട്ടുകാരും ഇടപെട്ട് സംഘർഷം ഒഴിവാക്കിയത്.