ദുരന്തബാധിതര്‍ക്ക് സാന്ത്വനമേകി എല്റൂഹ ബൈബിള്‍ കണ്വന്ഷന്
1486383
Thursday, December 12, 2024 2:49 AM IST
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളിലും മനസ് വിറങ്ങലിച്ച മലയോര ജനതയ്ക്ക് നവചൈതന്യമേകി എല്റൂഹ ബൈബിള്‍ കണ്വന്ഷന് ആരംഭിച്ചു. വിലങ്ങാട്, മഞ്ഞക്കുന്ന്, വാളൂക്ക്, പാലൂര് ഇടവകകള്‍ക്കായി വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച ബൈബിള്‍ കണ്‍വന്‍ഷനിലും ധ്യാന ശുശ്രൂഷയിലും വന്‍ ജനപങ്കാളിത്തമാണുള്ളത്.
കണ്‍വന്‍ഷനു തുടക്കംക്കുറിച്ച് ഫാ. റാഫേല്‍ കൊക്കാടന്‍ സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. ടിന്‍സ് മറ്റപ്പിള്ളില്‍, ഫാ. ആല്വിന് കോയിപ്പുറത്ത്, ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍, ഫാ. ടിജോ പൂവത്തുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
14 വരെയാണ് കണ്വന്ഷന്. വൈകുന്നേരം 4.30 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടാകും ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ കൗണ്‍സിലിംഗ് സൗകര്യം ഉണ്ടായിരിക്കും. കടലുണ്ടി എല്റൂഹ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കൊക്കാടന്‍ സിഎംഐ ആണ് കണ്വന്ഷന് നയിക്കുന്നത്. കണ്‍വന്‍ഷനോടനുബന്ധിച്ച് കൗണ്‍സിലിംഗും ക്രിസ്റ്റീന്‍ ധ്യാനവും നടത്തുന്നുണ്ട്. കൗണ്‍സിലിംഗ് ബുക്കിംഗിന് ഫോണ്‍: 9072,487297, 9207607016.