ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരം: വിജയികൾക്ക് ഉപഹാരം നൽകി
1486379
Thursday, December 12, 2024 2:49 AM IST
കൂരാച്ചുണ്ട്: പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരം നൽകി. 250 ഓളം ആളുകൾ പങ്കെടുത്ത പ്രവചന മത്സരത്തിൽ ചങ്ങരോത്ത് സ്വദേശി ഉബൈദ് കുനിയിൽ, കല്ലാനോട് സ്വദേശി സണ്ണി കോട്ടയിൽ എന്നിവർ വിജയികളായി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുനന്ദ്, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജെറിൻ കുര്യാക്കോസ് എന്നിവർ ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറി സുമിത്ത് കടിയങ്ങാട്, ചങ്ങരോത്ത് മണ്ഡലം സെക്രട്ടറി അജയൻ മുടപ്പിലോട്ട്, ജോസ്ബിൻ കുര്യാക്കോസ്, രാഹുൽ രാഘവൻ, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി, ജസ്റ്റിൻ കാരക്കട എന്നിവർ പ്രസംഗിച്ചു.