സോഫ്റ്റ് ബേസ്ബോൾ: മലപ്പുറവും ആലപ്പുഴയും ചാമ്പ്യൻമാർ
1485599
Monday, December 9, 2024 6:24 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ പത്തനംതിട്ട രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ കാസർകോട് രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് അംഗം വാസുദേവൻ ഞാറ്റുകാലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം. എഡ്വേർഡ്, റോബർട്ട് അറക്കൽ, ഷിജോ സ്കറിയ, ലിസി ചാക്കോച്ചൻ, ചിന്ന അശോകൻ, വിപിൻ സോജൻ, കെ. ഹംസ എന്നിവർ പ്രസംഗിച്ചു.