വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധച്ചൂട്
1486235
Wednesday, December 11, 2024 7:31 AM IST
കൂരാച്ചുണ്ട്: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് കെഎസ്ഇബി ഓഫീസിന് മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധം മുൻകൂട്ടി കണ്ട് ഓഫീസ് അടച്ചിട്ടത് പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു.
ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം അധ്യക്ഷത വഹിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടി കുടുംബ ബജറ്റിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന കേരള ജനതയ്ക്ക് മേൽ ഇരുട്ടടി പോലെ വന്ന വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണമെന്ന് വൈശാഖ് കണ്ണോറ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.എം. രബിൻലാൽ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കെഎസ്യു സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, അഖിൽ കോട്ടൂർ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, സുനീർ പുനത്തിൽ, അജ്മൽ ചാലിടം, വിഷ്ണു തണ്ടോറ, സന്ദീപ് കളപ്പുരയ്ക്കൽ, ഗാൾഡിൻ കക്കയം എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം. കൂരാച്ചുണ്ടിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ അമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. അസീസ് വട്ടുകുനി, സാദിഖ് ഓണാട്ട്,ഒ.കെ. അഷ്റഫ്, സലാം തെരുവത്ത്, മുഹമ്മദ് കൊടക്കൽ, അഷ്റഫ് കോവുമ്മൽ,ഷാഫി നെയ്ത്തല, സിറാജ് പാറച്ചാലിൽ, ആസിഫ് പയേരി, ഒ.കെ. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരേ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിന മജീദ്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ലാ കെഎസ്യു വൈസ് പ്രസിഡന്റ് എസ്. അഭിമന്യു, ആദിൽ മുണ്ടിയത്ത്, പി.എസ്. സുനിൽകുമാർ, റഷീദ് പുറ്റംപൊയിൽ, ഫൈസൽ പാലിശേരി, അരുൺ തോമസ്, സുമിത്ത് കടിയങ്ങാട്, ആർ.പി. അക്ഷയ് എന്നിവർ നേതൃത്വം നൽകി.