ചേമഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരിക്ക്
1486381
Thursday, December 12, 2024 2:49 AM IST
കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കൊളക്കാട് വിളയോട്ടിൽ ബാലകൃഷ്ണ(62)നാണ് പരിക്കേറ്റത്. തലയ്ക്ക് അഞ്ച് തുന്നലിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊളക്കാട് തുവ്വക്കോട് റോഡിൽ അയ്യപ്പൻകാവ് ക്ഷേത്ര ഭണ്ഡാരത്തിനു സമീപത്തുവച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. കൂറ്റൻ പന്നിയാണ് ആക്രമിച്ചതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഇതേ പന്നിയുടെ ആക്രമണത്തിൽ വെറ്റിലപ്പാറ- കൊളക്കാട് റോഡിൽ പെരുവയൽകുനി ആദർശിന്റെ ഇരുചക്ര വാഹനം തകർന്നിട്ടുണ്ട്.