തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റോഫീസ് ധർണ നടത്തി
1486377
Thursday, December 12, 2024 2:49 AM IST
കൂരാച്ചുണ്ട്: തൊഴിലുറപ്പ് പദ്ധതി തകർക്കരുതെന്നാവശ്യപ്പെട്ടും സംസ്ഥാനത്തിന് അർഹമായ ലേബർ ബജറ്റ് അനുവദിക്കുക, ക്ഷേമ പദ്ധതികൾ ഉടൻ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും എൻആർഇജി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. എൻആർഇജി ഏരിയ കമ്മിറ്റിയംഗം മണി കക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ.എ. ശ്രീജൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം വി.ജെ. സണ്ണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. അരുൺ, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പി.കെ. രവി, എൻ.കെ. കുഞ്ഞമ്മദ്, മാത്യു ആന്റോ, കെ.ജെ. തോമസ്, കെ.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.