കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തില്‍ മോഷണം
1486386
Thursday, December 12, 2024 2:49 AM IST
കോഴിക്കോട്: കോഴിക്കോട് ടൗണില്‍ മുതലക്കുളത്തെ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ മോഷണം. മോഷ്ടാക്കള്‍ ഉപേക്ഷിച്ച ഭണ്ഡാരം പിന്നീട് സമീപത്തെ ഓടയില്‍നിന്നു കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 8.45വരെ ക്ഷേത്രം ജീവനക്കാര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു പിന്നീട് ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്കാലിന് ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും പ്രതിയെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചു നടത്തിയ പരിശോധനയ്ക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയില്‍നിന്നു രണ്ടു ഭണ്ഡാരങ്ങള്‍ കണ്ടെടുത്തു.
ഓടയില്‍ പുല്ലുകൊണ്ട് മൂടിയ നിലയിലായിരുന്നു ഭണ്ഡാരങ്ങള്‍. കഴിഞ്ഞദിവസം ഭണ്ഡാരത്തിലെ പണം എണ്ണിമാറ്റിയതിനാല് അതില്‍ പണം ഉണ്ടായിരുന്നില്ല. പാവമണി റോഡ് ഭാഗത്തുനിന്നാണ് പ്രതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.