കാട്ടുപന്നിയെ വെടിവച്ച് കൊന്നു
1460733
Saturday, October 12, 2024 4:31 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ വളവനാനിക്കൽ ബെന്നിയുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നു.
ഇന്നലെ രാത്രിയിൽ വനം വകുപ്പിന്റെ എംപാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടിയാണ് കാട്ടുപന്നിയെ കൊന്നത്.
വാർഡ് അംഗം ജിൻസി തോമസ്, യുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ മറവു ചെയ്തു.