എം.കെ. സഹദേവനെ അനുസ്മരിച്ചു
1460418
Friday, October 11, 2024 4:44 AM IST
പേരാമ്പ്ര: കോണ്‍ഗ്രസ്, ഐഎന്‍ടിയുസി നേതാവായിരുന്ന എം.കെ. സഹദേവന്റെ അഞ്ചാം ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. സത്യന് കടിയങ്ങാട്, രാജന് മരുതേരി, മുനീര്‍ എരവത്ത്, പി.കെ. രാഗേഷ്,
കെ.സി ഗോപാലന്, മനോജ് എടാണി, കെ.എം. ശ്രീനിവാസന്, വി. ആലീസ് മാത്യു, തണ്ടോറ ഉമ്മര്‍ തുടങ്ങിയവർ പ്രസംഗിച്ചു.