നാട്ടിലേക്കു മടങ്ങാനിരിക്കെ വടകര സ്വദേശി ഒമാനിൽ അന്തരിച്ചു
1459577
Monday, October 7, 2024 10:45 PM IST
വടകര: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനിരുന്ന വടകര സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. വടകര കരിന്പനപ്പാലത്തെ വിനോദാ (59)ണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ചത്.
ഹോണ്ട റോഡിൽ ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. എട്ടു വർഷത്തോളമായി ഒമാനിലായിരുന്നു. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.പിതാവ്: ഗോപാലൻ. മാതാവ്: നാരായണി.
ഭാര്യ: സിന്ധു. മകൻ: ഗോപു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു.