ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്കാരം കൈമാറി
1459267
Sunday, October 6, 2024 5:05 AM IST
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഒന്നാമത് ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്കാരം കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ കായികാധ്യാപകനായ നോബിൾ കുര്യാക്കോസിന് കൈമാറി.
പഞ്ചായത്ത് പരിധിയിൽ ഓരോ വർഷവും അധ്യാപന രംഗത്ത് മികവ് പുലർത്തുന്നവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ പുരസ്കാരം കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് ജോൺസൺ തേനംമാക്കൽ മുഖ്യാതിഥിയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, യൂത്ത് കെയർ ബ്രിഗേഡ് പഞ്ചായത്ത് ക്യാപ്റ്റൻ അജ്മൽ ചാലിടം, രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തിക്കുന്നേൽ, വിപിൻ കാരക്കട എന്നിവർ പ്രസംഗിച്ചു.