വാണിമേലിൽ 14 പേർക്ക് മഞ്ഞപ്പിത്തം; ജാഗ്രത നടപടികളുമായി ആരോഗ്യ വകുപ്പ്
1457471
Sunday, September 29, 2024 5:18 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിൽ ഭീതി പരത്തി മഞ്ഞപ്പിത്തം പടരുന്നു. മേഖലയിലെ ഒരു യുപി സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികൾക്കും രണ്ട് അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 14 ആയി ഉയർന്നു. രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതർ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ സ്കൂളുകളിൽ ബോധവത്കരണവും കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷനും നടത്തി വരുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ , സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവ വില്പന നടത്തരുതെന്ന് കർശന നിർദേശം നൽകി.