പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ക്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി ഗ്രീ​ൻ എ​ർ​ത്ത് അ​ഗ്രോ ടെ​കു​മാ​യി സ​ഹ​ക​രി​ച്ച് "കാ​ർ​ഷി​ക യ​ന്ത്ര​വ​ൽ​ക്ക​ര​ണം" എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. കോ​ഴി​ക്കോ​ട് കെ​വി​കെ മേ​ധാ​വി ഡോ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ടു​വെ​ട്ടി യ​ന്ത്രം, പോ​സ്റ്റ് ഹോ​ൾ ഡി​ഗ​ർ, അ​ട​ക്ക പ​റി​ക്കു​ന്ന യ​ന്ത്രം, തെ​ങ്ങ് ക​യ​റ്റ യ​ന്ത്രം, സ്പ്ര​യ​ർ, മ​രം മു​റി​ക്കു​ന്ന യ​ന്ത്രം തു​ട​ങ്ങി വി​വി​ധ യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി.

ഈ ​മെ​ഷീ​നു​ക​ൾ നി​ക്ര പ​ദ്ധ​തി​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ണെ​ന്നും ഈ ​അ​വ​സ​രം ക​ർ​ഷ​ക​ർ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും കെ​വി​കെ മേ​ധാ​വി അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ മ​രു​തോ​ങ്ക​ര​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​രും പ്ര​തീ​ക്ഷ ക​ർ​ഷ​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും കോ​ഴി​ക്കോ​ട് കെ​വി​കെ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​കെ ജ​യ​കു​മാ​ർ, കെ.​വി. ആ​തി​ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.