ഭിന്നശേഷിക്കാർക്ക് "പ്രഭ' ചൊരിഞ്ഞ് എൻഎസ്എസ്
1478670
Wednesday, November 13, 2024 4:52 AM IST
മുക്കം: കേൾവി, സംസാരം പരിമിതി കൃത്യമായി തിരിച്ചറിയാനും അവരുമായി ആശയവിനിമയം നടത്തുന്നതിനുമായി ആനയാംകുന്ന് വിഎംഎച്ച്എംഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് പ്രഭ വോളണ്ടിയർ പരിശീലനം നടത്തി.
സൈൻ ഭാഷാ വിദഗ്ദനും സ്പെഷൽ എജുക്കേറ്ററുമായ രാജീവൻ കോളിയോട്ട് ക്ലാസെടുത്തു.
പരിശീലന ഘട്ടം പൂർത്തിയാക്കിയാൽ പ്രത്യേകം സർട്ടിഫിക്കറ്റ് നൽകുന്ന ഈ പദ്ധതി, വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതകൂടിയുള്ള കോഴ്സാണ്.
ഒരു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടങ്ങളായി കോഴ്സ് പൂർത്തിയാകും. ഇംഗ്ലീഷ് അക്ഷരമാലയും അടിസ്ഥാന ഭാഷാപ്രയോഗങ്ങളും കേൾവി, സംസാര പരിമിതരുമായി എങ്ങനെ ആശയകൈമാറ്റം നടത്താമെന്ന് ആദ്യഘട്ട പരിശീലനത്തിലൂടെ വോളണ്ടിയർമാർക്ക് മനസിലായി. പരിപാടിയിൽ അജിൻ ഷഹൽ, റയാൻ, മുഹ്സിൻ, ഫിദ സലിം, ദേവിക ജിതേഷ്, അയിഷ ഫഹമിദ എന്നിവർ പ്രസംഗിച്ചു.