ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ കത്തുകളയച്ചു
1454334
Thursday, September 19, 2024 4:16 AM IST
ചക്കിട്ടപാറ: ഇഎസ്എ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കത്താലിക്കാ കോൺഗ്രസ് ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വഞ്ചനാദിനം ആചരിച്ചു.
വിജ്ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തുകളയക്കുന്ന യൂണിറ്റ് തല പരിപാടി വികാരി പ്രിയേഷ് തേവടിയിൽ ആദ്യ കത്ത് എഴുതി ഉദ്ഘാടനം ചെയ്തു. ബേബി വട്ടോട്ടു തറപ്പേൽ അധ്യക്ഷത വഹിച്ചു.
വിജയകുമാർ ചെറുപിളേളട്ട്, സാബു പുളിക്കൽ, ബോണി ജേക്കബ്, സിജു തോണക്കര, ഷാജൻ തെങ്ങും പള്ളിൽ, ജോമോൻ തീക്കുഴിവയലിൽ, സാബു കരിപ്പോട്ട്, ജോർജ് അഞ്ചു കണ്ടത്തിൽ എന്നിവർ സംബന്ധിച്ചു.