തളി ശ്രീരാമക്ഷേത്രത്തിന് സുരക്ഷ ഉറപ്പാക്കണം: വി.കെ. സജീവന്
1454059
Wednesday, September 18, 2024 4:28 AM IST
കോഴിക്കോട്: കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ തളി ശ്രീരാമക്ഷേത്രം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമുണ്ടായത് വലിയ അക്രമമാണ്. ക്ഷേത്ര വാതിലും താഴികക്കുടങ്ങളും മേല്‍ക്കൂരയും എല്ലാം തകര്‍ന്ന് പൂജാകര്‍മ്മങ്ങള്‍ പോലും മുടങ്ങി. അതിനാൽ, ക്ഷേത്ര സുരക്ഷക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.