ബൈക്ക് കൈവരിയിൽ ഇടിച്ചുമറിഞ്ഞ് വിദ്യാർഥി മരിച്ചു
1453636
Monday, September 16, 2024 10:47 PM IST
കോഴിക്കോട്:എരഞ്ഞിപ്പാലം ബൈപാസ് ബീവറേജിന് സമീപം ബൈക്ക് കൈവരിയിൽ ഇടിച്ചുമറിഞ്ഞ് വിദ്യാർഥി മരിച്ചു.
എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി.അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് "സനാബിൽ' കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) ആണ് മരിച്ചത്.
ബംഗളൂരു ക്രിസ്റ്റു ജയന്തി കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാവ്: കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി: നൈല. കൂടെ സഞ്ചരിച്ച മലാപറമ്പ് സ്വദേശി ഹരിനാരായണൻ ചികിത്സയിലാണ്.