ഉറവ പൊട്ടിയ റോഡിൽ യൂത്ത് കോൺഗ്രസ് കുളിച്ചു പ്രതിഷേധിച്ചു
1453467
Sunday, September 15, 2024 4:48 AM IST
കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കൂരാച്ചുണ്ട്-കോഴിക്കോട് റോഡിലെ ഊളേരി ഭാഗത്ത് റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലം ഉറവ പൊട്ടി റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉറവ വെള്ളത്തിൽ കുളിച്ചു പ്രതിഷേധിച്ചു.
കേവലം ഒന്നരവർഷം മുമ്പ് നവീകരണ പ്രവൃത്തി നടത്തിയ റോഡിന്റെ ടാറിംഗ് തകർന്ന് ഗർത്തം രൂപപ്പെട്ട സ്ഥലത്ത് നിരവധിയാളുകൾ അപകടത്തിൽപെട്ടിട്ടും അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി ഉദ്ഘാടനം ചെയ്തു. ജോസ്ബിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നിസാം കക്കയം, ജെറിൻ കുര്യാക്കോസ്, ജിമ്മി വടക്കേകുന്നേൽ, അനീഷ് മറ്റത്തിൽ, ജസ്റ്റിൻ കാരക്കട, ഡെൽവിൻ, ആൻസൻ കാരക്കട എന്നിവർ പ്രസംഗിച്ചു.