ഉരുൾ ബാധിത പ്രദേശങ്ങളിൽ ദീർഘകാല പാക്കേജ് വേണമെന്ന്
1442177
Monday, August 5, 2024 4:45 AM IST
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാട് മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളുടെ വീണ്ടെടുപ്പിന് സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയാറാക്കണമെന്ന് കെഎൻഎം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രവർത്തക ക്യാമ്പ് ആവശ്യപ്പെട്ടു.
ആരോഗ്യം, കുടിവെള്ളം, ഭക്ഷണം, ഭവനം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ, വ്യക്തികൾ എന്നിവരെ സഹകരിപ്പിച്ച് കർമപദ്ധതികൾ ആവിഷ്കരിക്കണം. ദുരന്തമേഖലയിൽ സേവനനിരതരാകാൻ ഓടിയെത്തിയ മുഴുവൻ സുമനസുകളെയും ക്യാമ്പ് അഭിനന്ദിച്ചു.
കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.പി. സകരിയ്യ, ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻ കോയ, മുർഷിദ് പാലത്ത്, ജില്ല ഭാരവാഹികളായ അബ്ദുൾ റഷീദ് മടവൂർ, കുഞ്ഞിക്കോയ ഒളവണ്ണ, അബ്ദുൾ മജീദ് പുത്തൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.