കോടഞ്ചേരി: വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുറംപാത്തി പാട്ടത്തിൽ അമൽ വിൽസൺ (27) ആണ് മരിച്ചത്. അച്ചൻകടവ് പാലത്തിന് സമീപം കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ പള്ളിക്ക് മുമ്പിൽ വച്ച് അമൽ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു അപകടം. വിൽസൺ- ഡെയ്സി ദന്പതികളുടെ മകനാണ്. സഹോദരൻ: അഖിൽ. സംസ്കാരം നടത്തി.