കൂരാച്ചുണ്ട്: കത്തോലിക്ക കോൺഗ്രസ് കല്ലാനോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആനീസ്, നിമ്മി പൊതിയിട്ടേൽ, ജോൺസൺ മാളിയേക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.