കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാസുദേവൻ ഞാറ്റുകാലയിൽ, വിജോയ് തോമസ്, ജീമോൾ കെ. തെരുവൻകുന്നേൽ, സിബി തൂങ്കുഴി, ജിബിൻ പോൾ, ഷിജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.