നാസിയ അബ്ദുൾ കരീമിന് ഫിഡെ റേറ്റിംഗ്
1438132
Monday, July 22, 2024 5:17 AM IST
കൊയിലാണ്ടി: എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ഫിഡെ അംഗീകാരം. ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാസിയ അബ്ദുൾ കരീമിനാണ് ചെസിൽ ഫിഡെയുടെ അംഗീകാരം ലഭിച്ചത്. മെയ് മാസത്തിൽ തിരുവനന്തപുരത്ത് നടന്ന കാർപോവ്സ് ലെഗസി ഇന്റർ നാഷണൽ ചെസ് ഫെസ്റ്റിവൽ 2024 ചെസ് ടൂർണമെന്റിൽ റേറ്റഡ് താരങ്ങൾക്കെതിരേ നേടിയ വിജയങ്ങളാണ് നാസിയ അബ്ദുൾ കരീമിന് ഈ നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്.
നന്തിബസാറിലെ വീരവഞ്ചേരി സ്വദേശിയും ഐടി മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസിയുമായ അബ്ദുൾ കരീമിന്റെയും നുസ്രയുടെയും മകളാണ് നാസിയ. ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാമത്തെ വിദ്യാർഥിയാണ് ഈ വർഷം ചെസിൽ സ്റ്റാൻഡേർഡ് റേറ്റിംഗ് നേടുന്നത്. കൊയിലാണ്ടിയിലെ ലിറ്റിൽ മാസ്റ്റേഴ്സ് ചെസ് സ്കൂളിൽ നിന്നും ലഭിക്കുന്ന ചെസ് പരിശീലനമാണ് നാസിയ അബ്ദുൾ കരീമിനെ അഭിമാന നേട്ടത്തിലെത്തിച്ചത്.