കൂ​രാ​ച്ചു​ണ്ട്: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മു​ള്ള​ൻ​പ​ന്നി വ​ന്നി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ക​ല്ലാ​നോ​ട്‌ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ നി​സാം ക​ക്ക​യ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ന്ന എ​സ്എ​സ്എ​ഫ് പേ​രാ​മ്പ്ര ഡി​വി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ള്ള​ൻ​പ​ന്നി​യു​ടെ മു​ള്ളു​ക​ൾ തെ​റി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നും ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.